ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം

വർക്കല ശിവഗിരി തീർഥാടന കാലത്തിന് ഇന്ന് തുടക്കമാകും.”അറിവിൻ്റെ തീർഥാടനം’ എന്ന പേരിൽ ലോകശ്രദ്ധ നേടിയ തീർഥാടനം രാവിലെ 10ന് ഗുരുപൂജാ ഹാളിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തും. തീർഥാടന കാലത്തിനു തുടക്കം കുറിച്ച് രാവിലെ 5ന് ഗുരുവിൻ്റെ മഹാസമാധിയിൽ അവതാര മുഹൂർത്ത പ്രാർഥന നടക്കും.ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ശിവഗിരി മഠം മുൻ ട്രഷറർ സ്വാമി പരാനന്ദ ഭദ്രദീപം തെളിക്കും. 29 വരെ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. 30,31, ജനുവരി ഒന്ന് ദിവസങ്ങളിലാണ് ശിവഗിരി തീർഥാടന സമ്മേളനങ്ങൾ നടക്കുന്നത്.ശിവഗിരി മഠത്തിലെ സന്യാസിവര്യന്മാരും പ്രഭാഷകരും സമ്മേളന പരിപാടികളിൽ പങ്കെടുക്കും.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...