മോദിയുടെ നയതന്ത്രത്തെ വാനോളം പുകഴ്‌ത്തി അമേരിക്കൻ മാധ്യമം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര ചർച്ചകൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ മാധ്യമങ്ങൾ. ട്രംപുമായുള്ള ചർച്ചയെ മോദി കൈകാര്യം ചെയ്ത രീതി “മാസ്റ്റർക്ലാസ്” എന്നാണ് സിഎൻഎൻ പ്രശംസിച്ചത്, ഇന്ത്യയ്ക്ക് മേലെ ട്രംപ് ഉയർന്ന താരിഫ് പ്രഖ്യാപിച്ചപ്പോൾ ഉഭയകക്ഷി ബന്ധം വഷളാകേണ്ടതായിരുന്നുവെന്നും എന്നാൽ ഇതിനെ ഒരു അവസരമായി കണ്ട മോദി വ്യാപാരം, ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലയിൽ വിജയകരമായ കരാറുകൾ ഒപ്പിടുകയും ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് സിഎൻഎന്നിലെ മുതിർന്ന അന്താരാഷ്ട്ര ലേഖകൻ വിൽ റിപ്ലി അഭിപ്രായപ്പെട്ടു.ട്രംപിന്റെ പ്രവചനാതീതമായ നയതന്ത്ര തീരുമാനങ്ങളെ നയിക്കാനുള്ള മോദിയുടെ കഴിവ് ലോക നേതാക്കൾക്കുള്ള ഒരു പാഠമാണെന്നും റിപ്ലി പറയുന്നു. ട്രംപിന്റെ താരിഫ് നീക്കങ്ങൾ ഇന്ത്യയെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കിയാണ് പ്രധാനമന്ത്രി മോദി ഇടപെട്ടത്. ഇന്ത്യയുടെ ആണവോർജ്ജ മേഖലയിൽ യുഎസ് നിക്ഷേപങ്ങൾ വർധിപ്പിക്കാനും എഫ്-35 യുദ്ധവിമാനങ്ങളുടെ വാങ്ങൽ ഉൾപ്പടെ പ്രതിരോധ രംഗത്ത് പുതിയ കരാറുകൾ ഒപ്പിട്ടതും ബന്ധം ശക്തിപ്പെടുത്തി. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തെ പിന്തുണച്ചതും നേട്ടമെന്നാണ് റിപ്ലി അഭിപ്രായപ്പെടുന്നത്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....