ബേസിലിന് പുതിയ മുഖം നൽകി മരണ മാസിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പുതിയ രൂപത്തിലും ഭാവത്തിലുമായി ബേസിൽ ജോസഫ്ചെമ്പിച്ച മുടി, പുതിയ ഹെയർ സ്റ്റൈൽ, നേരിയ പൊടിമീശ, ചുവന്ന ടീഷർട്ട്, അതിൽത്തന്നെ ഒരു ഭയപ്പെടുത്തുന്നഭീകര രൂപം, കഴുത്തിൽ ചെയിൻ……..അങ്ങനെ നാം ഇതുവരെ കാണാത്ത രൂപത്തിലും വേഷത്തിലും ബേസിൽ ജോസഫ് പ്രേക്ഷകരെ ഞെട്ടിക്കുന്നു… കൗതുകമാകുന്നു. ആകാംക്ഷയുണർത്തുന്നു.മരണമാസ് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട പോസ്റ്ററാണ്.ബേസിൽ ജോസഫ് പ്രേക്ഷകരെ ഏറെ വശീകരിക്കുകയും സ്വാധീനിക്കുകയും ചെയ്ത നടനാണ്. വന്ന കഥാപാത്രങ്ങളൊക്കെ റിയലിസ്റ്റിക്ക് കഥാപാത്രങ്ങളായിരുന്നു. നമ്മുടെ സമൂഹത്തോടു ചേർന്നുനിന്നവ.ഇപ്പോഴിതാ മുൻവിധികളെ കാറ്റിൽ പറത്തി പുതിയ കഥാപാത്രമായി എത്തുന്നു.നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റാഫേൽ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽഎന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഗോകുൽനാഥ്. ജി. യാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.ഡാർക്ക് ഹ്യൂമറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ കഥാപരമായ മറ്റു വിവരങ്ങൾ ഒന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നില്ല. അതുകൊണ്ടുതന്നെ ബേസിൽ ജോസഫിൻ്റെ ഈ കഥാപാത്രത്തെ ക്കുറിച്ചും ഏറെ ദുരൂഹതകൾ നിലനിൽക്കുന്നു.ചിരിയും, ചിന്തയും, സസ്പെൻസുമൊക്കെ കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.: പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.ബാബു ആൻ്റെണി സുരേഷ് കൃഷ്ണ. സിജു സണ്ണി. പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.വരികൾ – – മൊഹ്സിൻ പെരാരിസംഗീതം – ജയ് ഉണ്ണിത്താൻ.ഛായാഗ്രഹണം – നീരജ് രവി.എഡിറ്റിംഗ് – ചമനം ചാക്കോ ‘പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്.മേക്കപ്പ് -ആർ.ജി.വയനാടൻ .കോസ്റ്റ്യും ഡിസൈൻ- മഷർ ഹംസ .നിശ്ചല ഛായാ ഗ്രഹണം – ഹരികൃഷ്ണൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ., ബിനു നാരായൺ ‘പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ, അപ്പു, പ്രൊഡക്ഷൻ മാനേജർ – സുനിൽ മേനോൻ ‘പ്രൊഡക്ഷൻ കൺട്രോളർ-എൽദോസെൽവരാജ്കൊച്ചിയിലും പരിസരങ്ങളിലും. ധനുഷ്ക്കോടിയിലുമായിചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...