കാലം ചെയ്‌ത തൃശൂർ അതിരൂപത മുൻ അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം തിങ്കളാഴ്‌ച കോഴിക്കോട്

കോട്ടൂളിയിലെ ക്രിസ്‌തുദാസി ജനറലേറ്റിൽ ആണ് അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്.ഞായറാഴ്ച രാവിലെ 11.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം തൃശൂർ അതിരൂപതാ മന്ദിരത്തിലാണ്. 12.15 വരെ തൃശൂർ ഡോളേഴ്സസ് ബസിലിക്ക പള്ളിയിൽ പൊതുദർശനം. ഉച്ചയ്ക്ക് 1.30നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂർദ് പള്ളിയിലേക്ക് വിലാപയാത്ര. വൈകിട്ട് 5നു തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ ശുശ്രൂഷകൾ നടത്തുന്നതുവരെ പൊതുദർശനം ഉണ്ടായിരിക്കും. തിങ്കളാഴ്‌ച രാവിലെ ഒൻപതരയ്ക്കു കബറടക്കശുശ്രൂഷയുടെ രണ്ടാം ഘട്ടം തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. വിശുദ്ധ കുർബാനയോടെയായിരിക്കും ശുശ്രൂഷകൾഉച്ചയ്ക്ക് ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലൗ’ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് കബറടക്ക ശുശ്രൂഷയുടെ സമാപന തിരുക്കർമങ്ങൾ നടക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...