തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 56 ലക്ഷം കടന്നു

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 56 ലക്ഷം കടന്നു.പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോൾ 56,67,570 ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 10,66,720 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലായ് 28 നാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്.ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...