ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍; കേസെടുത്ത് പൊലീസ്

ഉത്തര്‍പ്രദേശിൽ രണ്ട് പേരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്ന് ഗ്രാമവാസികള്‍. ലഖിംപുര്‍ ഖേരിയിൽ ദുധ്വ ടൈഗര്‍ റിസര്‍വിലെ ബഫര്‍ സോണിന് സമീപമാണ് സംഭവം നടന്നത്. പ്രദേശവാസികള്‍ കടുവയെ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലുകയായിരുന്നു. രണ്ട് വയസ് പ്രായമുള്ള പെണ്‍കടുവയാണ് പ്രദേശവാസികളെ ആക്രമിച്ചത്.കടുവയുടെ ആക്രമത്തിൽ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലിയ തഹസില്‍ ഗ്രാമത്തില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയുടെ മൃതദേഹം കണ്ടെത്തി.നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിശദമായ വിശകലത്തിനായി ആന്തരികാവയവങ്ങള്‍ ബറേലിയിലെ ഐസിഎആര്‍ ഇന്ത്യന്‍ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വെല്‍ഡ് ലൈഫ് സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പാലിയ പൊലീസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...