ഇന്ന് മകരവിളക്ക്; ദർശന പുണ്യത്തിനായി ഭക്തലക്ഷങ്ങൾ

ശബരിമലയിൽ മകരസംക്രമ പൂജയും മകരവിളക്കും ഇന്ന്. ഉച്ചകഴിഞ്ഞ് 3.08 നാണ് മകരസംക്രമ പൂജ. ഉച്ചയ്ക്ക് 2.45 ന് നട തുറക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിൽ മകരസംക്രമ പൂജയും അഭിഷേകവും നടക്കും. തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്ത് എത്തും.അയ്യപ്പന് തിരുവാഭരണം ചാർത്തി വൈകിട്ട് 6.40 ന് ദീപാരാധന നടക്കും.ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഭക്തലക്ഷങ്ങളാണ് മകരവിളക്കിന്റെ ദർശന പുണ്യം തേടി കാത്തിരിക്കുന്നത്.മകരവിളക്ക് ദർശിക്കാൻ സാധ്യമായ സ്ഥലങ്ങളിലെല്ലാം ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു

പാലാ ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.പാലാ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ എന്ന 24...

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്.ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട്...

തൃപ്പൂണിത്തുറയ്ക്ക് സമീപം അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പിടികൂടി

തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരില്‍ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പൊലീസ് പിടികൂടി.സ്‌പെഷ്യല്‍ ബ്രാഞ്ച്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, നേവി ഇന്റലിജന്‍സ് വിംഗ് എന്നിവര്‍ സംയുക്തമായി നടത്തിയ...

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കഞ്ഞിക്കുഴിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കഞ്ഞിക്കുഴി മാവിൻചുവടിന് സമീപമുള്ള മാഞ്ഞൂരാൻ കെട്ടിടത്തിന്റെ താമസിച്ച് വന്നിരുന്ന മുട്ടമ്പലം മുതിരക്കാലായിൽ...