നിലമ്പൂരിലെ യുഡിഎഫ് ജയം: ബെറ്റില്‍ വാക്ക് പാലിച്ച സിപിഐ നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചതോടെ വാക്കുപാലിച്ച സിപിഐ നേതാവ് മുസ്ലിം ലീഗില്‍ ചേര്‍ന്നു. മലപ്പുറം തുവൂര്‍ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാര്‍ട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂര്‍ പാര്‍ട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉച്ചസ്ഥായിലെത്തി നിന്ന 14ന് രാവിലെയാണ് വാശിയേറിയ ബെറ്റ് നടന്നത്. ചായക്കടയില്‍ നടന്ന ചര്‍ച്ച രാഷ്ട്രീയമായ തര്‍ക്കത്തിലേക്കു നീങ്ങുകയും തുടര്‍ന്ന് പന്തായം വെക്കുകയുമായിരുന്നു. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞിരുന്നത്. എം. സ്വരാജ് പരാജയപ്പെട്ടാല്‍ മുസ്ലീം ലീഗില്‍ ചേരാമെന്ന് ഗഫൂറും ബെറ്റ് വെച്ചു.തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാന്‍ തയാറാണെന്ന് അറിയിച്ചു സിപിഐ നേതാവ് രംഗത്തെത്തിയത്. മുസ്ലിം ലീഗിന്റെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഗഫൂര്‍ അറിയിക്കുകയായിരുന്നു. അദേഹം ഔദ്യോഗികമായി മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....