മറക്കാനാവാത്ത അനുഭവം’; മഹാകുംഭമേളയിൽ സ്നാനം നടത്തി ഡി കെ ശിവകുമാറിന്റെ മകൾ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ ഡി കെ എസ് ഹെഗ്‌ഡെ മഹാകുംഭമേളയിൽ സ്നാനം നടത്തി. പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുത്ത തന്റെ അനുഭവം അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.“തികച്ചും ഊർജ്ജസ്വലതയുടെയും, ഐക്യത്തിന്റെയും, ആത്മീയ ആഴത്തിന്റെയും” ഒരു സംഭവമാണ് കുംഭമേള. ആ മഹത്തായ ഒത്തുചേരൽ തന്നെ മയക്കിയെന്ന് അവർ പറഞ്ഞു. ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ കുംഭമേളയിൽ ഭക്തിയും കൂട്ടായിമയും സൃഷ്ടിച്ച അന്തരീക്ഷത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു റീലിൽ ഐശ്വര്യ വിവരിച്ചു. പരിവർത്തനത്തെയും ലക്ഷ്യത്തെയും കുറിച്ച് സംസാരിച്ച ദി സേക്രഡ് കോൺക്ലേവിൽ ഒരു പാനലിസ്റ്റാകാൻ കഴിഞ്ഞതിനാൽ താൻ അഭിമാനിക്കുന്നുവെന്ന് അവർ പറഞ്ഞു.ഗ്രാമി ജേതാവായ സംഗീതജ്ഞൻ റിക്കി കേജിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിനെ ഒരു “വിനയാന്വിതമായ” നിമിഷം എന്ന് വിശേഷിപ്പിച്ച അവർ അത് ഭാഗ്യമാണെന്ന് പറഞ്ഞു. തന്റെ സന്ദർശനത്തിനിടെ ഉണ്ടായ സംഭാഷണങ്ങൾക്കും കൈമാറ്റം ചെയ്യപ്പെട്ട ആഴത്തിലുള്ള ജ്ഞാനത്തിനും നന്ദിയെന്നും അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...