കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ്

ഇന്നു വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി വിജിലൻസ്. ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ വസ്‌തുവകകൾ സംബന്ധിച്ചും നിക്ഷേപം സംബന്ധിച്ചുള്ള രേഖകളും വിജിലൻസ് പിടിച്ചെടുത്തു. 14 മണിക്കൂർ നീണ്ട പരിശോധനയിൽ വരവിൽ കവിഞ്ഞ സ്വത്തിൻ്റെ രേഖകളും തെളിവുകളും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. വയനാട്ടിലും കോഴിക്കോടുമായി ഇന്ന് രാവിലെ മുതൽ നാലിടങ്ങളിൽ ആയിരുന്നു പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്. നാളെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. വിജിലൻസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. നേരത്തെ തന്നെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ശേഷം കേസ് രജിസ്റ്റർ ചെയ്തുതുള്ള അന്വേഷണമാണ് നടക്കുന്നത്.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...