പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുമോ? ഇന്നറിയാം

പി.വി അൻവർ യുഡിഎഫുമായി സഹകരിക്കുമോ എന്ന് ഇന്നറിയാം.മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാല്‍ അസോസിയേറ്റ് മെമ്ബറാക്കുമെന്ന യുഡിഎഫ് വാഗ്ദാനത്തിനോടുള്ള നിലപാട് പി.വി അൻവർ ഇന്ന് വ്യക്തമാക്കും.രാവിലെ ഒൻപത് മണിക്കാണ് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.അസോസിയേറ്റ് മെമ്ബർഷിപ്പ് പോരെന്നും, ഘടകകക്ഷി ആക്കണമെന്നുമാണ് പി.വി അൻവറിൻ്റെ നിലപാട്. നിലപാടില്‍ അയവു വരുത്തുന്നുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. പി.വി അൻവറിൻ്റെ നിലപാടനുസരിച്ചാകും യുഡിഎഫ് തുടർനിലപാട് സ്വീകരിക്കുക.

യുഡിഎഫ് സ്ഥാനാർഥി ആര്യാടാൻ ഷൗക്കത്ത് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നല്‍കാൻ പുറപ്പെടുക. രാവിലെ 11 മണിക്ക് നിലമ്ബൂർ താലൂക്ക് ഓഫീസില്‍ എത്തി വരണാധികാരിയായ നിലമ്ബൂർ സൗത്ത് ഡിഎഫ്‌ഒയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കും.തൃശൂരില്‍ കെ.കരുണാകാരന്റെ സ്മൃതി മാണ്ഡപം സന്ദർശിച്ച ശേഷമാണ് ആര്യാടാൻ ഷൗക്കത്ത് നിലമ്ബൂരില്‍ തിരിച്ചെത്തുക.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....