തമിഴ്നാട്ടിൽ 50,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് കളമൊരുക്കി വിജയ് സർക്കാർ

തമിഴ്നാട്ടിന്റെ വ്യാവസായിക വികസനത്തിന് കുതിപ്പേകാൻ വൻ നിക്ഷേപ പദ്ധതികളുമായി മുഖ്യമന്ത്രി വിജയ്. 50,000 കോടി രൂപയിലധികം വരുന്ന പുതിയ നിക്ഷേപ കരാറുകളിൽ ഒപ്പിടാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇന്ന് ചെന്നൈയിൽ നടക്കുന്ന രണ്ടാമത് ‘വെട്രി തമിഴ്നാട്’ നിക്ഷേപക സംഗമത്തിൽ എഴുപതോളം ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉൽപ്പാദനം, ഇലക്ട്രോണിക്സ്, ശുദ്ധ ഊർജം, എൻജിനീയറിങ്, ടെക്സ്റ്റൈൽസ്, വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലാണ് പുതിയ നിക്ഷേപങ്ങൾ എത്തുന്നത്. ബ്രസീലിയൻ കമ്പനിയായ ഡബ്ല്യുഇജി, റോയൽ എൻഫീൽഡ്, ജർമൻ കമ്പനിയായ വൗട്ടിഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.നിക്ഷേപക സംഗമത്തിൽ 8,000 കോടി രൂപയുടെ വ്യാവസായിക പദ്ധതികൾക്ക് തറക്കല്ലിടും. നിർമാണം പൂർത്തിയായ ആറ് വ്യാവസായിക പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.

വിജയ് സർക്കാർ അധികാരത്തിലെത്തിയ ശേഷം മേയ് മുതൽ നവംബർ വരെയുള്ള കാലയളവിൽ 23 മേഖലകളിലായി 112 നിക്ഷേപ ധാരണാപത്രങ്ങൾ അന്തിമമാക്കിയിട്ടുണ്ട്. 1,14,812 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1.32 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇതിൽ 83 പദ്ധതികൾ ഭൂമി ഉറപ്പാക്കുന്ന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.നിക്ഷേപ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കുന്നതിനും വ്യവസായങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് വിജയ് സർക്കാർ മുൻഗണന നൽകുന്നത്. ആഗോള നിക്ഷേപം ആകർഷിക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിലെ മത്സരം ശക്തമാകുന്നതിനിടെയാണ് തമിഴ്നാടിന്റെ പുതിയ നീക്കം.

Leave a Reply

spot_img

Related articles

മണിപ്പൂരില്‍ വ്യാജ മദ്യം കഴിച്ചു 17 പേര്‍ മരിച്ചു; 200 ഓളം പേര്‍ ഗുരതരാവസ്ഥയില്‍

മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു. 200 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ...

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി വിവാദം; മുതിർന്ന കോൺഗ്രസ് നേതാക്കൾ പിന്നിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം....

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഖ​ജൂ​രി ഖാ​സി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്‌​പ്പി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.ഡ​ൽ​ഹി നി​യ​മ മ​ന്ത്രി ക​പി​ൽ മി​ശ്ര​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ...

ഡോളറിനെതിരെ ഇന്ത്യൻ കറൻസിക്ക് നേട്ടം

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 93.75 എന്ന നിലയിലെത്തിയതായി റിപ്പോർട്ടുകള്‍.കഴിഞ്ഞ കുറച്ചുകാലത്തെ ഇടിവിന് ശേഷം കറൻസി...