‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ മറന്നു പോകുന്നു?’; കെ ആര്‍ മീരയ്ക്ക് മറുപടിയുമായി വിഡി സതീശന്‍

കെ.ആര്‍ മീരക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിനെയും ഹിന്ദുമഹാസഭയെയും താരതമ്യം ചെയ്തുകൊണ്ടുള്ള പരാമര്‍ശത്തിനാണ് മറുപടി. ഫേസ്ബുക്കിലൂടെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. പ്രസ്താവന എന്ത് അടിസ്ഥാനത്തില്‍ എന്ന് മനസ്സിലായില്ലെന്നും മറുപടി പറയേണ്ടെന്നാണ് ആദ്യം കരുതിയതെന്നും അദ്ദേഹം കുറിച്ചു. ചരിത്ര സത്യങ്ങള്‍ വാക്കുകള്‍ കൊണ്ട് വായിക്കാനോ വ്യാഖ്യാനങ്ങള്‍ കൊണ്ട് മറക്കാനോ കഴിയില്ല. വസ്തുതകള്‍ പറഞ്ഞു പോകുന്നത് അതുകൊണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. രാജ്യത്ത് മതേതരത്വം നിലനിന്നു കാണണമെന്ന് ചിന്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിനെ തള്ളിക്കളയാന്‍ ആവില്ല. ഇന്ത്യ എന്ന് മഹത്തായ ആശയം കോണ്‍ഗ്രസ് ഇല്ലാതെ പൂര്‍ണമാകില്ല. കോണ്‍ഗ്രസിനെ ആക്രമിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ് കെ.ആര്‍ മീരയുടെ ശ്രമം. തെരഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലെത്താനും ആര്‍.എസ്.എസുമായി കൈകോര്‍ത്ത സി.പി.ഐഎമ്മിന്റെ ചരിത്രം എഴുത്തുകാരി എന്തുകൊണ്ട് മറന്നുപോകുന്നു – അദ്ദേഹം കുറിച്ചു.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....