ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്ത് അവശനിലയിൽ

ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശ്ശേരി പുറമട വീട്ടിൽ ആൻ്റണിയുടെ മകൻ ജോസി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയിൽ മനോജ് എന്നയാളെ അവശനിലയിൽ കണ്ടെത്തി.ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മണിയാതൃക്കലിന് സമീപത്താണ് സംഭവം. ഉച്ചമുതൽ വാഹനം ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നി നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് ജോസി മരിച്ച നിലയിലും, മനോജിനെ അവശനിലയിലും കണ്ടെത്തുന്നത്. മെക്കാനിക്കിന്റെ സഹായത്തോടെയാണ് കാർ തുറന്ന് ഇരുവരെയും പുറത്തെത്തിച്ചത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോസിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...