പനച്ചിക്കാട് പഞ്ചായത്തിൽ സഹോദരങ്ങൾക്ക് തോൽവി

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിച്ച സഹോദരങ്ങൾക്ക് തോൽവി. സിപിഐ മുൻ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണനും, സഹോദരനും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ പി കെ മോഹനനുമാണ് പരാജയം രുചിക്കേണ്ടി വന്നത്.പഞ്ചായത്തിലെ പവ്വർ ഹൗസ് (22) വാർഡിൽ മത്സരിച്ച പി കെ കൃഷ്ണൻ 93 വോട്ടുകൾക്കാണ് യുഡിഎഫ് സ്വതന്ത്രൻ ജയ് പി പോൾ വിജയിച്ചത്. ജയ് പി പോളിന് 452 വോട്ടും, പി കെ കൃഷ്ണന് 359 വോട്ടും ലഭിച്ചു.3 സിറ്റിംഗ് മെമ്പർമാർ തമ്മിൽ തീ പാറും മത്സരം നടന്ന കുഴിമറ്റം വാർഡിൽ യുഡിഎഫിലെ റോയി മാത്യുവാണ് പി കെ മോഹനനെ പരാജയപ്പെടുത്തിയത്. റോയിക്ക് 458 വോട്ടും, മോഹനന് 268 വോട്ടും, ബി ജെ പി സ്ഥാനാർത്ഥി ജയൻ കല്ലുങ്കലിന് 228 വോട്ടും ലഭിച്ചു. ഇവർ മൂന്നു പേരും കഴിഞ്ഞ തവണ മെമ്പർമാരായിരുന്നു.

Leave a Reply

spot_img

Related articles

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ; ജി.സുകുമാരൻനായർ

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ്...

ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്ര നിരൂപണ ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം.മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും...

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് പി.എസ് സഞ്ജീവ്

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ്.കേരള സർവകലാശാല വൈസ് ചാൻസലർ...