3 മുന്നണി സ്ഥാനാർത്ഥികൾ മാത്രം മത്സരിക്കുന്ന മണ്ഡലമായി മാനന്തവാടി

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും അപരന്മാരും വിമതന്മാരും സ്വതന്ത്രരും ഒക്കെയായി മത്സരിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം രണ്ടക്കം വരെ എത്തുമ്പോൾ വയനാട്ടിലെ ഈ മണ്ഡലത്തിൽ മത്സരരംഗത്ത് മൂന്ന് മുന്നണികൾക്കുമായി മൂന്ന് സ്ഥാനാർഥികൾ മാത്രം.

മൂന്നു പേരെ ഉള്ളതെങ്കിലും മാനന്തവാടി മണ്ഡലത്തിൽ മികച്ച മത്സരമായിരിക്കുമെന്നാണ് മൂന്ന് സ്ഥാനാർഥികളും പറയുന്നത്. എൽഡിഎഫിനായി സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവാണ് മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോൺഗ്രസിന്റെ ഉഷാ വിജയനും എൻഡിഎയ്ക്കുവേണ്ടി ബിജെപിയുടെ പി. ശ്യാംരാജുമാണ് രംഗത്ത്.

2021-ൽ ഒ.ആർ. കേളുവും കോൺഗ്രസിന്റെ പി.കെ. ജയലക്ഷ്മിയും ബിജെപിയുടെ പള്ളിയറ മുകുന്ദനുമായിരുന്നു കളത്തിൽ. അന്ന് 9282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേളു ജയിച്ചത്. 2021-ൽ കേളുവിന് ലഭിച്ച വോട്ട്- 72536. പി.കെ. ജയലക്ഷ്മിക്ക് ലഭിച്ച വോട്ട്- 63254.നിലവിൽ അദ്ദേഹം കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയാണ്.

മുമ്പ് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം കഴിഞ്ഞ 10 വർഷമായി എൽ.ഡി.എഫിന് ഒപ്പമാണ്. ഇത്തവണ എൽ.ഡി.എഫിൽനിന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയിൽ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് യു.ഡി.എഫ്. 2011ലാണ് പട്ടികവർഗ സംവരണമായി (എസ്.ടി) മാനന്തവാടി മണ്ഡലം രൂപവത്കരിച്ചത്. ഗോത്ര വർഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് മാനന്തവാടി. മണ്ഡലത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണ്. അതിനാൽ, ഈ മണ്ഡലത്തിൽ വിജയിയെ പ്രവചിക്കുകയെന്നത് എളുപ്പമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാനാർഥികൾക്കാണ് ജനം വോട്ടു ചെയ്യുന്നതെന്നും നേതാക്കൾ പറയുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ വന്യജീവി ആക്രമണങ്ങളാണ് തെരഞ്ഞെടുപ്പിലെ ചർച്ച വിഷയം. വന്യമൃഗശല്യത്തിൽ കൃഷി നശിച്ചെന്നും നിരവധി പേരുടെ ജീവൻ പൊലിഞ്ഞതും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാനുള്ള ഫെൻസിങ്ങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനവും ചർച്ചാ വിഷയമാക്കിയാണ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വയനാട് ടൗൺഷിപ്പും നഗരത്തിലെ വികസന പ്രവർത്തനങ്ങളും ചർച്ച വിഷയമാക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...