ചില മണ്ഡലങ്ങളില്‍ എൽഡിഎഫ് അനുകൂലമായി ക്രോസ് വോട്ടിംഗ് നടന്നതായി വിലയിരുത്തലില്‍ യു.ഡി.എഫ്

ചില മണ്ഡലങ്ങളില്‍ എൽഡിഎഫ് അനുകൂലമായി ക്രോസ് വോട്ടിംഗ് നടന്നതായി വിലയിരുത്തലില്‍ യു.ഡി.എഫ്.യു.ഡി.എഫ് തരംഗം ഉണ്ടായെന്ന് ആവർത്തിക്കുമ്പോഴും ക്രോസ് വോട്ടിങ് തിരിച്ചടിയാവുമോ എന്ന ആശങ്കയിൽ പ്രാദേശിക നേതാക്കള്‍.

എല്‍.ഡി.എഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ മത്സരിച്ച പേരാമ്പ്രയില്‍ ശക്തമായ വർഗീയ ധ്രുവീകരണം ഉണ്ടായതായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയക്കെതിരെ ഒരു വിഭാഗം സംഘ്പരിവാർ വോട്ടുകള്‍ ഏകീകരിക്കാൻ എല്‍.ഡി.എഫിന് കഴിഞ്ഞുവെന്ന് താഴെത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ നിരത്തി യു.ഡി.എഫ് വിലയിരുത്തുന്നു.

പേരാവൂരില്‍ സണ്ണി ജോസഫിനും പറവൂരില്‍ വി.ഡി സതീശനും വടകരയില്‍ കെ.കെ രമയ്ക്കും എതിരായി ക്രോസ് വോട്ട് നടന്നുവെന്ന് യു.ഡി.എഫ് ആശങ്കപ്പെടുന്നു. അതേസമയം, ബി.ജെ.പി വോട്ട് മറിച്ചാലും ഈ മണ്ഡലങ്ങളിലെ ജയസാധ്യതയെ ബാധിക്കില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.

തൃക്കരിപ്പൂർ, കൂത്തുപറമ്പ്, സുല്‍ത്താൻ ബത്തേരി, തിരുവമ്പാടി, തൃത്താല, ചിറ്റൂർ, കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ, പീരുമേട്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, റാന്നി, അടൂർ, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും ബി.ജെ.പിയുടെ കേഡർ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചതായി സംശയമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ യു.ഡി.എഫ് ഉന്നയിച്ച സി.പി.എം- ബി.ജെ.പി ഡീല്‍ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തില്‍ വോട്ട് മറിക്കല്‍ നടന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....