കോഴിക്കോട് പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി

കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി .പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനാണ് പ്രതിയായ അബിനാൻ (24) യുവതിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു.

അർധരാത്രിയോ പുലർച്ചെയോ ആണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. മുകൾനിലയിൽ നിന്നും ശബ്ദം കേട്ട് പതിനാറുകാരിയുടെ മുറിയിൽ മുത്തശ്ശി വന്ന് നോക്കുമ്പോഴാണ് മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് വീട്ടുകാർ നോക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിൽ അദിലാനെയും കണ്ടത്.ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി യുവാവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മുഖത്ത് പ്ലാസ്റ്റർ ചുറ്റിയ നിലയിൽ അദിലാനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ വിഷം കഴിച്ചിരുന്നതായി നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. വായയിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം.

കൊലപാതകം നടത്തിയ യുവാവ് മുമ്പ് ആറുമാസത്തോളം പതിനാറുകാരിയുടെ വീട്ടിൽ താമസിച്ചിരുന്നു. എന്നാൽ സ്വഭാവദൂഷ്യത്തെ തുടർന്ന് ഇവിടുന്ന് പുറത്താക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ഇയാൾ. ഇന്നലെ രാത്രി കള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് വീടിൻ്റെ മുകൾനിലയിൽ കയറിയതെന്ന് പരിസരവാസികൾ പറയുന്നു. തുടർന്ന് കൃത്യം നടത്തുകയായിരുന്നു.

കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബഹളം കേട്ട് പെൺകുട്ടിയുടെ ഉമ്മ അറിഞ്ഞിരുന്നതായും വിവരമുണ്ട്. വീട്ടിൽ സിസിടിവി കാമറകളുണ്ടെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ്‌വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു പതിനാറുകാരി. കൊലപാതകം നടത്തിയ യുവാവിൻ്റെ പ്രായം, മരിച്ച രീതി എന്നിവ സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങളാണ് പുറത്തുവരുന്നത്. മാതൃസഹോദരിമാരുടെ മക്കളാണ്.

വിവരമറിഞ്ഞയുടൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിൻ്റെയും അസിസ്റ്റൻ്റ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....