തമിഴ്നാട്ടിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു. കേരളത്തിൽ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു .തമിഴ്നാട് നിയമസഭ സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് നടക്കുകയാണ്. ഉച്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും.
അതേ സമയം സംസ്ഥാനത്ത് മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ.
അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്സിലെ മൂന്ന് ചേരിയും. ഹൈക്കമാന്‍ഡുമായി എല്ലാം സംസാരിച്ചു. പാര്‍ട്ടി യുക്തമായ തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും – ഡൽഹിയിൽ നിന്നും മടങ്ങി എത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.

