തമിഴ്നാട്ടിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു, കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു

തമിഴ്നാട്ടിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നു. കേരളത്തിൽ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു .തമിഴ്നാട് നിയമസഭ സമ്മേളനം ആരംഭിച്ചു. മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് നടക്കുകയാണ്. ഉച്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയാകും.

അതേ സമയം സംസ്ഥാനത്ത് മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ.
അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്സിലെ മൂന്ന് ചേരിയും. ഹൈക്കമാന്‍ഡുമായി എല്ലാം സംസാരിച്ചു. പാര്‍ട്ടി യുക്തമായ തീരുമാനമെടുക്കും. അത് എല്ലാവരും അംഗീകരിക്കും – ഡൽഹിയിൽ നിന്നും മടങ്ങി എത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....