മലമ്പുഴയില്‍ കാട്ടാന ആക്രമണം: ഉറങ്ങിക്കിടന്നയാള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയില്‍ താമസിച്ചിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.കഠിനമായ ചൂട് കാരണം വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ ഉറങ്ങുകയായിരുന്നു ചന്ദ്രനും മറ്റ് രണ്ടുപേരും.ഇതിനിടയിലേക്ക് എത്തിയ കാട്ടാന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.ശബ്ദം കേട്ട് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ചന്ദ്രന് അപകടത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനായില്ല.ആനയുടെ ചവിട്ടേറ്റ ചന്ദ്രന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.മുമ്പ് മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇദ്ദേഹം.ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യം സാധാരണയായി ഉണ്ടാകാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...