മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി വേണുഗോപാലിനെ വിളിപ്പിച്ച്‌ രാഹുല്‍ ഗാന്ധി ചർച്ച നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി വേണുഗോപാലിനെ വിളിപ്പിച്ച്‌ രാഹുല്‍ ഗാന്ധി ചർച്ച നടത്തി . സ്വന്തം വസതിയിലേക്കാണ് കെ.സിയെ വിളിപ്പിച്ചത്.കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

ഹൈക്കമാൻഡിന്‍റെ തീരുമാനം എന്താണെന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്കും വ്യക്തതയില്ല. ഘടകകക്ഷികള്‍ക്കും അറിയിപ്പ് ലഭിച്ചില്ല. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തീരുമാനം അംഗീകരിക്കേണ്ടത് പാർട്ടി പ്രവർത്തകരുടെ കടമയാണ്. നടപടിക്രമങ്ങള്‍ എല്ലാം പൂർത്തിയായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ജ്യോതികുമാർ ചാമക്കാല രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി. ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും ചെന്നിത്തലയും കാണുന്നുണ്ട്. ആരെയും വേദനിപ്പിക്കാത്ത തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്ന് അൻവര്‍ സാദത്തും വ്യക്തമാക്കി. കെ.സി-രാഹുല്‍ കൂടിക്കാഴ്ചക്ക് ശേഷം ദീപാ ദാസ്മുൻഷിയും അജയ് മാക്കനും കേരളത്തിലേക്ക് പുറപ്പെടും.അതേസമയം നിയമസഭ കക്ഷിയോഗം നീണ്ടേക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനം 4 മണിക്കാണ് എത്തുന്നത്. വിമാനത്തില്‍ ആരൊക്കെ ഉണ്ടാകുമെന്നതിലും അണികള്‍ക്ക് ആകാംക്ഷയുണ്ട്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....