കേരളത്തിന് ഇന്ന് പുതിയ മുഖ്യമന്ത്രി; പ്രഖ്യാപനം ഉച്ചക്ക് 12-ന് ഡൽഹിയിൽ

കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന ആകാംക്ഷകൾക്ക് ഇന്ന് അറുതിയാകും. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എ.ഐ.സി.സി ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മാരത്തൺ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്.

ഡൽഹിയിലെ പ്രഖ്യാപനത്തിന് പിന്നാലെ, തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉച്ചക്ക് 1 മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ചേരും. ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് നേതാവിനെ ഔദ്യോഗികമായി വാഴിക്കും.

മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ , മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് അവസാന നിമിഷം വരെ പരിഗണനയിലുള്ളത്.

140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി മിന്നുന്ന വിജയം കരസ്ഥമാക്കിയാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള വടംവലി മൂലം സത്യപ്രതിജ്ഞ വൈകുകയായിരുന്നു. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയും യു.ഡി.എഫ് ഘടകകക്ഷികളുടെ (പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ) താൽപ്പര്യവും വി.ഡി. സതീശന് അനുകൂലമാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, ഹൈക്കമാൻഡിന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനും ശക്തമായ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രൂപ്പ് പോരുകളും പോസ്റ്റർ യുദ്ധങ്ങളും നടന്നത് പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ എല്ലാവരെയും ഒരേപോലെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിനാകും ഹൈക്കമാൻഡ് മുൻഗണന നൽകുക.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ഗവർണർ ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.

Leave a Reply

spot_img

Related articles

കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി തുടങ്ങി മുഖ്യമന്ത്രി പദത്തിലേക്ക്; പടവുകൾ താണ്ടി വി ഡി സതീശൻ്റെ മുന്നേറ്റം

കോളേജ് ആർട്സ് ക്ലബ് സെക്രട്ടറിയായി തുടങ്ങി മുഖ്യമന്ത്രി പദത്തിലേക്ക്. പടവുകൾ താണ്ടി വി ഡി സതീശൻ്റെ മുന്നേറ്റം. എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര...

കേരളത്തിൻ്റെ നായകൻ വി.ഡി. സതീശൻ; പത്തു ദിവസത്തിന് ശേഷം മുഖ്യമന്ത്രി പദം സതീശനിലേക്ക്

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമം. കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി വേണുഗോപാലിനെ വിളിപ്പിച്ച്‌ രാഹുല്‍ ഗാന്ധി ചർച്ച നടത്തി

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി വേണുഗോപാലിനെ വിളിപ്പിച്ച്‌ രാഹുല്‍ ഗാന്ധി ചർച്ച നടത്തി . സ്വന്തം വസതിയിലേക്കാണ് കെ.സിയെ വിളിപ്പിച്ചത്.കൂടിക്കാഴ്ച ഒരു മണിക്കൂർ...

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം.തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കു ചേരുന്ന കോണ്ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഔദ്യോഗികമായി നേതാവിനെ തെരഞ്ഞെടുക്കും. അതിനു തൊട്ടുമുന്പായി പ്രഖ്യാപനം...