ജൂണ്‍ ഒന്ന് മുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും

ജൂണ്‍ ഒന്ന് മുതല്‍ വിവിധ ഡിവിഷനുകളിലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ നിരക്കുകള്‍ വർധിപ്പിച്ചേക്കും.ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന-വാതക വിലയില്‍ ഉണ്ടായ വർധനവാണ് നിരക്കുകള്‍ വർധിപ്പിക്കാൻ കാരണം.മേയ് 25 ന് ചീഫ് കൊമോഴ്സ്യല്‍ മാനേജരുടെ ഓഫീസാണ് ഈ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്. സെൻട്രല്‍ റെയില്‍വേയുടെ പുതുക്കിയ മെനുവും നിരക്കുകളുമാണ് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ പറയുന്നത്. മുംബയ്, ഭുസാവല്‍, നാഗ്പൂർ, സോലാപൂർ, പൂനെ ഡിവിഷനുകള്‍ ഉള്‍പ്പെടെയുള്ള സെൻട്രല്‍ റെയില്‍വേയുടെ പരിധിയിലുള്ള കാറ്ററിംഗ് യൂണിറ്റുകളിലാണ് ഈ മാറ്റം ബാധകമാകുന്നത്.പുതിയ മാറ്റങ്ങള്‍ പ്രകാരം വടാപ്പാവിന്റെ വില 13 രൂപയില്‍ നിന്ന് 20 രൂപയായും, സമൂസയുടെ വില 12 രൂപയില്‍ നിന്ന് 20 രൂപയായും, രഗ്ഡാ പാവ് വില 20 രൂപയില്‍ നിന്ന് 25 രൂപയായും ഉയരും. ഇതോടൊപ്പം ഭക്ഷണത്തിന്റെ അളവ് പുനഃപരിശോധിക്കാനും തീരുമാനമുണ്ട്. യാത്രക്കാർക്കായി സ്ലഷ് ഡ്രിങ്കുകള്‍, ക്രീം ഡോനട്ട്സ്, സൂപ്പ്, ദോശ, നൂഡില്‍സ് എന്നിവ പുതുതായി മെനുവില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

തമിഴ്നാട്ടില്‍ ഗോവധം പൂർണമായി നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടില്‍ ഗോവധം പൂർണമായി നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി .ബക്രീദിന് പൊതുവിടങ്ങളില്‍ കന്നുകാലി കശാപ്പ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്.അധികൃതർ...

വോട്ടർ പട്ടിക പുതുക്കൽ പൗരത്വം ഇല്ലാതാക്കില്ല; എസ്‌ ഐ ആർ നടപടിക്ക് സുപ്രീംകോടതി അംഗീകാരം

വോട്ടർ പട്ടിക പുതുക്കൽ പൗരത്വം ഇല്ലാതാക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘എസ്‌ ഐ ആർ’ നടപടിക്ക് സുപ്രീംകോടതി അംഗീകാരം.തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ...

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇന്ന് ഡല്‍ഹിയില്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ന് ഡല്‍ഹിലെത്തും .അധികാരമേറ്റെടുത്തതിനുശേഷമുള്ള ആദ്യ ഡല്‍ഹിസന്ദർശനത്തില്‍ വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിവിധ കേന്ദ്രമന്ത്രിമാരെയും കാണും.തമിഴ്നാടിന് ആവശ്യമായ സാമ്പത്തികസഹായങ്ങളെപ്പറ്റിയും...

കർണാടകയിൽ മുഖ്യമന്ത്രി മാറുമെന്ന തരത്തിലുള്ള ചർച്ചകൾ തള്ളി കോൺഗ്രസ്

സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചായിരുന്നു ചർച്ചയെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഉഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ചു. ഈ മാസം 20നാണു കർണാടകയിലെ കോൺഗ്രസ് സർക്കാർ...