മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് രമേശ് ചെന്നിത്തല

മന്ത്രിസഭയില്‍ ചേരുന്ന കാര്യത്തില്‍ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.എന്നാല്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് താൻ ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയത്തില്‍ ലാഭനഷ്ടങ്ങള്‍ സ്വാഭാവികമാണെന്നും തന്നെ വളർത്തിയ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് ആണ് തനിക്ക് വലുതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തവണ മന്ത്രിസഭയില്‍ ചേരണോ വേണ്ടയോ എന്നുള്ള സംശയം മനസിലുണ്ടായിരുന്നു. പാർട്ടിയോട് കൂറുള്ള ആളുകള്‍, താത്പര്യമുള്ളവരൊക്കെ എന്നോട് നിർദേശിച്ചു, ചേരണം എന്ന്.ഞങ്ങളുടെ പ്രിയങ്കരനായ നേതാവ് രാഹുല്‍ ഗാന്ധി എന്നോട് പറഞ്ഞു ചേരണമെന്ന്. പാർട്ടിക്കെതിരായി ഒരു ശബ്ദവും ഒരുകാലത്തും പറയാത്ത ആളാണ്. രാഷ്ട്രീയത്തില്‍ നഷ്ടങ്ങളുണ്ടാകും, ലാഭങ്ങളുണ്ടാകും. പക്ഷെ നമ്മള്‍ക്ക് വലുത് നമ്മെ വളർത്തി വലുതാക്കിയ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസാണ്, യുഡിഎഫാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...