ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

ഇരുപത്തിമൂന്നമാത് ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം.48 ടീമുകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്. ആദ്യമായി മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിന് അമേരിക്കയും മെക്സിക്കോയും കാനഡയും വേദിയാകും.ജൂണ്‍ 12 മുതല്‍ ജൂലൈ 19 വരെ 16 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. 32ന് പകരം 48 ടീമുകള്‍ കളത്തിലെത്തുന്നതോടെ 64 മത്സരങ്ങളുണ്ടായിരുന്നത് 104ആയി ഉയരും. ട്രിയോണ്ട പന്തും കൃത്യത ഉറപ്പുവരുത്താനുള്ള പുത്തൻ സാങ്കേതിക വിദ്യകളും തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് ലോകകപ്പ് ആരാധകർക്ക് മുന്നിലെത്തുന്നത്.കിരീടം നിലർത്താൻ ചാമ്പ്യന്മാരായ അർജന്റീനയും ആറാം ലോകകപ്പ് ലക്ഷ്യമിട്ട് ബ്രസീലും ലോകകപ്പിന് സജ്ജം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പടനായകനായി കപ്പടിക്കാനാണ് പോർച്ചുഗല്‍ ഇറങ്ങുന്നത്. ലാമിൻ യമാലിന്റെ കരുത്തില്‍ യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്നും കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലില്‍ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, .അങ്ങനെ വമ്പന്മാരെല്ലാം തീ പാറും പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.

Leave a Reply

spot_img

Related articles

ലോകകപ്പ് ഫുട്ബോൾ: ഗ്രൂപ്പ് മത്സരക്രമം ഇന്ത്യൻ സമയം

ജൂൺ 12 മെക്സിക്കോ-സൗത്ത് ആഫ്രിക്ക 12 30 am ദക്ഷിണകൊറിയ-ചെക്ക് റിപ്പബ്ലിക് 7.30 am ജൂൺ 13 കാനഡ-ബോസ്നിയ 12.30 am യു എസ് എ-പരാഗ്വായ് 6.30 am ജൂൺ 14 ഖത്തർ-സ്വിറ്റ്സർലൻഡ് 12.30...

ലോകകപ്പ് 2026; ലോകത്തെ ഏറ്റവും വലിയ പോസ്റ്റർ തിരുവനനന്തപുരത്ത് അനാഛാദനം ചെയ്യും

ലോകകപ്പ് 2026 പ്രചാരണത്തിന്റെ ലോകത്തെ ഏറ്റവും വലിയ പോസ്റ്റർ തിരുവനനന്തപുരത്ത് അനാഛാദനം ചെയ്യുന്നു .വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ്...

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...