ലോക നെറുകയിൽ സ്പെയിൻ

ലോക നെറുകയിൽ സ്പെയിൻ. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്.പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ് സ്പെയിന്റെ വിജയഗോൾ നേടിയത്.നിശ്ചിത സമയത്ത് ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് വിജയിയെ നിർണയിക്കാൻ എക്സ്ട്രാ ടൈം വേണ്ടിവന്നത്.രണ്ടാം പകുതിയുടെ അധികസമയത്ത് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അർജന്റീന കളിച്ചത്.കളിയിൽ നിരവധി അവസരങ്ങൾ തുറന്നെടുത്തത് സ്പെയിൻ ആയിരുന്നെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ മികച്ച സേവകളാണ് അർജന്റീനയെ രക്ഷപ്പെടുത്തിയത്.എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ നിക്കോ വില്യംസിന്റെ ഹെഡര്‍ പാസ് ഫെറാൻ ടോറസ് മികച്ച ഷോട്ടിലൂടെ വലയിലാക്കി.സ്പെയിന്റെ രണ്ടാം ലോക കിരീടമാണിത്

Leave a Reply

spot_img

Related articles

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...