മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനിലേക്കും വ്യാപിപ്പിക്കുന്നു

ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പേരിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനിലേക്കും വ്യാപിപ്പിക്കുന്നു .കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയും പരിശോധനാ വിവരങ്ങളും എസ്‌.ഐ.ടി തലവൻ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചു. കളമശ്ശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നിർണായക രേഖകളും തെളിവുകളും ലഭിച്ചതായും, ഒന്നാം പ്രതി ആന്റോ അഗസ്റ്റിനെ ഉടൻ ചോദ്യം ചെയ്യുമെന്നും, സംഭവത്തിൽ ഇ.ഡിയും (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

spot_img

Related articles

പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ട്; ജി സുധാകരൻ

താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ടാണെന്ന് ജി സുധാകരൻ.പാർട്ടിയിൽ നിന്ന് പോയവരുടെ കൂട്ടത്തിൽ താൻ ഇല്ല എന്നാണ് സി...

ആന്റോ അഗസ്റ്റിന് ജാമ്യമില്ല

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ...

സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം സിപിഎമ്മിന്റെ അഴിമതിയായിരുന്നുവെന്നും പിണറായി വിജയനെ ജയിലിലാക്കുമെന്ന് രാഹുൽ ഗാന്ധി അടക്കം പ്രഖ്യാപിച്ചിട്ടും അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും...

കൊച്ചിയിൽ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച

കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന...