ഏഷ്യൻ ഗെയിംസ് ആർച്ചറി റേഞ്ചില്‍ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിലെ ആദ്യ സ്വർണ്ണ നേട്ടം

ഏഷ്യൻ ഗെയിംസ് ആർച്ചറി റേഞ്ചില്‍ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിലെ ആദ്യ സ്വർണ്ണ നേട്ടം.വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ചൈനയെ 238-234 എന്ന സ്കോറിന് തകർത്തടിച്ചാണ് ഇന്ത്യൻ വനിതാ സംഘം സ്വർണ്ണ മെഡല്‍ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തങ്ങളുടെ ഏഷ്യൻ കിരീടം വമ്പൻ പ്രകടനത്തോടെ നിലനിർത്തുകയായിരുന്നു.ജ്യോതി സുരേഖ വെന്നം, ചികിത, പ്രിതിക എന്നിവരടങ്ങിയ അതിശക്തമായ ട്രിയോയാണ് ഇന്ത്യയ്ക്കായി അമ്പെയ്ത്ത് കോർട്ടില്‍ ചരിത്രം കുറിച്ചത്. കലാശപ്പോരാട്ടത്തില്‍ കൃത്യതയാർന്ന ലക്ഷ്യങ്ങളോടെ മത്സരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കിയ ഇന്ത്യൻ താരങ്ങള്‍, ബോർഡില്‍ 238 പോയിന്റുകള്‍ കുറിച്ച്‌ ഈ ഇനത്തിലെ ലോക റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.
ഏഷ്യൻ ഗെയിംസ് ആർച്ചറിയില്‍ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡല്‍ നേട്ടമാണിത്. ലോക റെക്കോർഡ് പ്രകടനത്തോടെ ആണ് സ്വർണ്ണ കിരീടത്തില്‍ ഇന്ത്യൻ വനിതാ ടീം മുത്തമിട്ടത്.

Leave a Reply

spot_img

Related articles

പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് കിരീടം

സാഫ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടവും ചാമ്പ്യൻഷിപ്പിൽ പത്ത് കിരീടനേട്ടവും ആയി.ഫൈനലിൽ ആദ്യ പകുതിയുടെ അധിക...

എം എസ് ധോണി ഐ പി എല്ലിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിച്ചു.ഐ പി എൽ 2027 സീസൺ മുതൽ ചെന്നൈ...

അണ്ടർ 19 ഏഷ്യാകപ്പ്: അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ; പാകിസ്ഥാൻ എതിരാളികൾ

അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒമാനിലെ അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന...

മഴ: കളി ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലൻഡും തമ്മി ലുള്ള മൂന്നാം ഏകദിനം മഴ മൂ ലം ഉപേക്ഷിച്ചു .ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരെഞ്ഞെടുത്തെങ്കിലും ഒരു ബോൾ പോലും...