ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ 12 ന് പണിമുടക്കും.11-11-2026 രാത്രി 12 മുതൽ മുതൽ 12-11-2026 രാത്രി 12 മണിവരെ – 24 മണിക്കൂർ ആണ് സമരം. പ്രശ്ന പരിഹാരമായില്ലെങ്കിൽ അനശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് സംയുക്ത സമിതി നേതാക്കൾ പറഞ്ഞു.
കെ മോഹനൻ (ബിഎംഎസ്) ചെയർമാനായും കെഎസ് സുനിൽകുമാർ (സിഐടിയു) കൺവീനറായും കെ സി ജയപാൽ ട്രഷററായും പി രാജേന്ദ്രകുമാർ(സി ഐ ടി യു ) ആർ അജയകുമാർ (BMS) പി കെ നാസർ (AITUC )നിസാർ സലിം (SDTU) എന്നിവർ വൈസ് ചെയർമാൻമാരായുംകെ ജെ മോഹനൻ നാലാഞ്ചിറ ഹരി ( സിഐടിയു)സുനിൽ മതിലകം എഐടിയുസി , താന്നിവിള സതി ബി എം എസ് , വിഴിഞ്ഞം ജയകുമാർ എച്ച്എംഎസ്എന്നിവർ ജോയിൻ്റെ കൺവീനറുമായിട്ടുള്ള സംയുക്ത സമരസമിതി പണിമുടക്കിന്റെ വിജയത്തിനായി രൂപീകരിച്ചു .

