മണ്ഡല പുനർനിർണയം: ബിൽ പാസായാൽ കേരള നിയമസഭയിൽ 210 സീറ്റുകൾ; ലോക്‌സഭാ സീറ്റുകൾ 30 ആയി ഉയരും

കേന്ദ്രസർക്കാരിന്റെ പുതിയ മണ്ഡല പുനർനിർണയ ബിൽ പാസായാൽ കേരളത്തിലെ നിയമസഭാ, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. നിലവിൽ 140 അംഗങ്ങളുള്ള കേരള നിയമസഭയുടെ അംഗബലം 210 ആയി ഉയരും. ഇതിൽ 70 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയി ഉയരുമ്പോൾ പത്ത് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും.

രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 816 ആയി ഉയരുമെന്നാണ് റിപ്പോർട്ട്. കേരളം ഉൾപ്പെടെയുള്ള അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 129ൽ നിന്ന് 195 ആയി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്ത പ്രാതിനിധ്യം 24 ശതമാനമായി തുടരുമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. കേരളത്തിന്റെ പ്രാതിനിധ്യം നിലവിലുള്ള 3.68 ശതമാനമായി തുടരും.1971ലെ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ സീറ്റ് വിഹിത അനുപാതം 2051 വരെ മാറ്റമില്ലാതെ നിലനിർത്താനാണ് നിർദേശം. അതേസമയം, വർധിപ്പിക്കുന്ന സീറ്റുകളുടെ മണ്ഡലാതിർത്തികൾ നിർണയിക്കാൻ 2011ലെ സെൻസസ് ഉപയോഗിക്കും.സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗബലം നിലവിലെ 500ൽ നിന്ന് 650 ആയി ഉയർത്താനും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന.

അതേസമയം, ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കുക കേന്ദ്രസർക്കാരിന് വെല്ലുവിളിയാകും. നിലവിൽ ലോക്‌സഭയിൽ 540 അംഗങ്ങളാണുള്ളത്. മുഴുവൻ അംഗങ്ങളും വോട്ട് ചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ ആവശ്യമാണ്. എൻഡിഎയ്ക്ക് 322 അംഗങ്ങളും ഇന്ത്യ സഖ്യത്തിന് 183 അംഗങ്ങളുമാണുള്ളത്. മറ്റ് കക്ഷികൾക്കും സ്വതന്ത്രർക്കുമായി 35 അംഗങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ബിൽ പാസാക്കുന്നതിൽ മറ്റ് കക്ഷികളുടെ നിലപാടും നിർണായകമാകും.

Leave a Reply

spot_img

Related articles

അഞ്ച് ശതമാനം മാത്രമുള്ള സമുദായത്തിൽനിന്ന് സുപ്രീംകോടതി ജഡ്ജിമാർ 40% : ആരോപണവുമായി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന നൽകുന്നതായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. രാജ്യത്തെ ജനസംഖ്യയുടെ...

മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷം; ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ സംയുക്ത നിലപാട് രൂപീകരിക്കാൻ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ചേരും. രാവിലെ 11.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി....

കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്

മുംബൈയിൽ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിൽനിന്ന് താഴേക്ക് വീണ് ആറുവയസ്സുകാരൻ മരിച്ചു. നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവറിൽ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...