മോദി ഇലക്ട്രല്‍ ബോണ്ടിലൂടെ കുബേരനായി; എം എം ഹസന്‍

കുചേലനായി മൂടുപടമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ട്രല്‍ ബോണ്ടിലൂടെ കുബേരനായി മാറുന്ന പകല്‍ക്കൊള്ളയാണ് കണ്ടതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

ഇഡിയെയും സിബിഐയെയും മറ്റും ഉപയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി മോദി ഗുണ്ടാപ്പിരിവാണ് നടത്തിയത്.

ഇലക്ട്രല്‍ ബോണ്ടിലൂടെ 6060 കോടി രൂപ സമാഹരിച്ച മോദിക്ക് 543 ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് 11.16 കോടി രൂപ വീതം നല്കാന്‍ കഴിയും.

ഇതു കൂടാതെ കോടികള്‍ വേറെയും ഒഴുകിയെത്തും.

മോദിയുടെ ഈ സാമ്പത്തിക ശക്തിയുമായി വേണം ഇന്ത്യാ മുന്നണിക്ക് ഏറ്റുമുട്ടാന്‍.

കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മോദി ഇടപെട്ട് മരവിപ്പിച്ചു.

എന്നാല്‍, വന്‍സാമ്പത്തിക ശക്തിയായ മോദിയെന്ന ഗോലിയാത്തിനെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയെന്ന ആദര്‍ശധീരനായ പോരാളിക്കു സാധിക്കുമെന്നു ഹസന്‍ പറഞ്ഞു.

ഏറ്റവുമധികം ഇലക്ട്രല്‍ ബോണ്ട് വാങ്ങി മോദിയെ സന്തോഷിപ്പിച്ചത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണ്.

1368 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടു വാങ്ങാന്‍ എത്ര സഹസ്രകോടികളുടെ വെട്ടിപ്പും തട്ടിപ്പും നടത്തണം? മാര്‍ട്ടിന്‍ ആദ്യത്തെ ഇലക്ട്രല്‍ ബോണ്ട് പരീക്ഷണം നടത്തിയത് 2008ല്‍ ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നല്കിയാണ്.

അന്ന് ഇപി ജയരാജനായിരുന്നു ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍.

കേരളത്തിലന്ന് മാര്‍ട്ടിന്‍ ലോട്ടറി വിറ്റ് ശതകോടികള്‍ ഉണ്ടാക്കുന്ന കാലമായിരുന്നു.

ഇപി ജയരാജന്‍ ഇടതുമുന്നണി കണ്‍വീനര്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വൈദേഹം റിസോര്‍ട്ടിനെതിരേ പി ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വെടിപൊട്ടിച്ചത്.

തുടര്‍ന്നാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങിയത്.

ബിജെപിക്ക് മികച്ച സ്ഥാനാര്‍ത്ഥികളുണ്ടെന്നും അവര്‍ രണ്ടാം സ്ഥാനത്താണെന്നുമൊക്കെ ഇപി ജയരാജന്‍ പ്രസ്താവിച്ചത് ഈ ബിസിനസ് ഇടപാടിന്റെ പശ്ചാത്തലത്തിലാണ്.

വൈദേഹം റിസോര്‍ട്ട് വിഷയം സജീവ ചര്‍ച്ചയാണെങ്കിലും ജയരാജന്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഹസന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...