ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ വിവാദമാകുന്നു

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞ അസാധുവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. ഗവര്‍ണറെ കണ്ട് ഇക്കാര്യം ഉന്നയിക്കുന്നതില്‍ അടക്കം ഇന്ന് തീരുമാനമുണ്ടായേക്കും.കഴിഞ്ഞ ദിവസം ആസാദ് മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് സംഭവങ്ങളുടെ തുടക്കം.

സത്യപ്രതിജ്ഞാ ചടങ്ങിന്റെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ബാല്‍ താക്കറെയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് ഷിന്‍ഡെ പ്രസംഗിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രസംഗത്തിന്റെ തുടര്‍ച്ചയായി മഹാരാഷ്ട്രയിലെ ജനങ്ങളോട് അദ്ദേഹം നന്ദി പറയാന്‍ ആരംഭിച്ചതോടെ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു.

ശിവസേന സ്ഥാപകനായ ബാല്‍താക്കറേയെ ഹിന്ദു ഹൃദയ സാമ്രാട്ട് എന്നാണ് പ്രസംഗത്തില്‍ ഷിന്‍ഡെ പരാമര്‍ശിച്ചത്. വേദിയിലുണ്ടായിരുന്ന അമിത് ഷായേയും പ്രധാനമന്ത്രിയേയും പുകഴ്ത്താനും ഷിന്‍ഡെ മറന്നില്ല.

പ്രസംഗം കേട്ട് വൃഗവര്‍ണറും ഒന്ന് ഞെട്ടി. വേദിയിലെ മറ്റ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ സത്യവാചകം വീണ്ടും ചൊല്ലിക്കൊടുക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...