ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

ബെംഗളൂരു നഗരത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. കാല്‍ക്കരെ തടാകത്തിന്റെ സമീപത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിഇന്ന് ഉച്ചയോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രി മുതല്‍ കാണാതായ യുവതിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു ബന്ധുക്കള്‍. ഇതിനിടെയാണ് കാല്‍ക്കരെ തടാകക്കരയില്‍ നിന്ന് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ലൈംഗിക പീഡനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് ബോധ്യമായി. മുഖം കല്ലുകൊണ്ടിടിച്ച് വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം.

Leave a Reply

spot_img

Related articles

‘ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് കർ‌ത്തവ്യം’; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന...

ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ പഠനത്തിന് പ്രവേശന പരീക്ഷ; ഓൺലൈനായി അപേക്ഷിക്കാം

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ (എൻസിഎച്ച്എം & സിടി) അഫിലിയേഷനുള്ള രാജ്യത്തെ വിവിധ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബിരുദപഠനത്തിനു...

കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവം യഥാർത്ഥ പ്രതി പിടിയില്‍.

ശബരിമല യാത്രക്കിടെ കാസർഗോഡ് സ്വദേശിയെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യഥാർത്ഥ പ്രതി പിടിയില്‍.കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ...

പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍; പ്രദേശത്ത് പരിശോധന ഊര്‍ജ്ജിതം

കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. പ്രദേശവാസികളായ നൗഫലിന്റെയും ഷാനവാസിന്റെയും വീടിന് സമീപത്താണ് നരഭോജി കടുവയെ...