ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു,25 ലക്ഷത്തോളം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ

വിവാഹവാഗ്ദാനം ചെയ്തശേഷം യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും, പല തവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ വാഴപ്പള്ളിക്കൽ ചരുവിൽ ലക്ഷം വീട്ടിൽ ഷൈൻ സിദ്ധീഖ് (34) ആണ് പിടിയിലായത്. കുമ്പഴയിലെ ദേശസാൽകൃത ബാങ്കിൽ താത്കാലിക ജീവനക്കാരനാണ്. ഭിന്നശേഷിക്കാരിയായ 40 കാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്. 2021 ജൂലൈ മുതൽ 2022 ജനുവരി 16 വരെയുള്ള കാലയളവിൽ തിരുവല്ലയിലെ ക്ലബ്‌ സെവൻ ഹോട്ടലിലെ പല മുറികളിൽ വച്ച് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു. കൂടാതെ 2024 ൽ തിരുവനന്തപുരത്ത് എത്തിച്ചും പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷമായിരുന്നു പീഡനം. പത്തനംതിട്ട വനിതാ പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആർ, സംഭവസ്ഥലം തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ബലാൽസംഗത്തിനും,തട്ടിപ്പിനും ഈമാസം 15 ന് തിരുവല്ല പോലീസ് കേസെടുത്തു. തുടർന്ന്, വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിയുടെ വൈദ്യപരിശോധന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിക്കുവേണ്ടി ഊർജ്ജിതമായ അന്വേഷണമാണ് നടത്തിയത്. ഭാര്യയുടെ നെടുമങ്ങാട്‌ കുളവിക്കുളത്തുള്ള വീട്ടിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവല്ലയിലെത്തിച്ച് വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം, സാക്ഷിയെ കാണിച്ച് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 2024 ഓഗസ്റ്റ് മൂന്നിന് വൈകിട്ട് പട്ടം റോയൽ ഹോട്ടലിൽ യുവതിയെ എത്തിച്ചും ബലാൽസംഗം ചെയ്തതായി പ്രതി വെളിപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ, ബാങ്ക് എ ടി എം കാർഡുകൾ, പാൻ കാർഡ് എന്നിവ പിടിച്ചെടുത്തു, കോടതിയിൽ സമർപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ es ഐ സുരേന്ദ്രൻ പിള്ള, എ എസ് ഐ മിത്ര വി മുരളി, എസ് സി പി ഓമാരായ മനോജ്‌ കുമാർ അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബലി പെരുന്നാൾ ദിനം ഇന്ന്.

ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമ്മിപ്പിക്കുന്നു.ഈദുൽ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം. അതാണ് ബക്രീദ്. ഒരേസമയം വിനയത്തിന്റെ പാഠവും മനുഷ്യകാരുണ്യത്തിന്റെ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം

പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങിയത്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ്...

മന്ത്രിയുടെ വീടിന് മുന്നിൽ സംഘർഷം

കൃഷിമന്ത്രി പി.പ്രസാദിൻ്റെ ആലപ്പുഴ ചാരുമൂട്ടിലെ വീടിനു മുമ്പിൽ സംഘർഷം.ഭാരതാംബയുടെ ചിത്രവും കാവിക്കൊടിയുമായി ബി.ജെ.പി ക്കാർ പ്രതിഷേധവുമായി എത്തി. എതിർപ്പുമായി സി പി എം പ്രവർത്തകർ...

‘മിനിട്സിൽ മാറ്റം വരുത്തി, നടപടി ക്രമങ്ങൾക്ക് വിരുദ്ധം’; രാജ്ഭവനിലെ പരിപാടി ഒഴിവാക്കിയതിൽ കൃഷി മന്ത്രിയുടെ ഓഫീസ് അയച്ച കത്ത്

രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് ട്വന്റിഫോറിന്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ്...