പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലായി സേവ് എ ഇയര്‍ (SAY)/ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.77.81 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം.സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം.എയ്ഡഡ് സ്‌കൂളുകളില്‍ 92.16 ശതമാനവും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 75.91 ശതമാനമാണ് വിജയം.3,70,642 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.288,394 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്.നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്.കുറവ് വയനാട് ആണ്.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,178 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 70.06 % വിജയമാണ് ഇത്തവണയുള്ളത്. വിജയശതമാനം കൂടുതല്‍ വയനാടും കുറവ് കാസര്‍കോട് ജില്ലയിലുമാണ്. 193 പേര്‍ ഫുള്‍ A+ നേടിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...