World

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങള്‍ക്കാണ് അംഗീകാരം. ഇറാൻ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള കഴിഞ്ഞവർഷത്തെ നൊബേല്‍ പുരസ്‌കാരം....

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റ് വെട്ടിച്ചുരുക്കി കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ.ഈ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...
spot_img

ലബനനിലുടനീളം സ്ഫോടന പരമ്പര; വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച് 9 മരണം

പേജർ ആക്രമണത്തിനു പിറ്റേന്ന് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങള്‍.ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. ഒൻപതു പേർ കൊല്ലപ്പെടുകയും 300 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. കാറുകളിലും വീടുകളിലുമാണ് വാക്കി ടോക്കികള്‍...

ബ്രിട്ടനിലെ എൻഎച്ച്എസ് ശാസ്ത്രജ്ഞർ പുതിയ രക്തഗ്രൂപ്പ് കണ്ടുപിടിച്ചു

ബ്രിസ്റ്റോൾ സർവകലാശാലയുടെ പിന്തുണയോടെ സൗത്ത് ഗ്ലസ്റ്റർഷറിലെ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റ് (എൻഎച്ച്എസ്ബിടി) ശാസ്ത്രജ്ഞരാണ് എംഎഎൽ എന്നു പേരിട്ട പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. 1972ൽ കണ്ടെത്തിയിരുന്ന എഎൻഡബ്ല്യുജെ ആന്റിജൻ ഗ്രൂപ്പിൽ നടത്തിയ ഗവേഷണമാണ് കണ്ടെത്തലിനു...

കോവിഡിൻ്റെ പുതിയ വകഭേദം എക്‌സ്‌ഇസി യൂറോപ്പില്‍ പടരുന്നു

കോവിഡിന്റെ പുതിയ വകഭേദം യൂറോപ്പില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. എക്‌സ്‌ഇസി (XEC) എന്ന് വിളിക്കുന്ന കോവിഡ് വകഭേദം ജൂണില്‍ ജര്‍മനിയിലാണ് ആദ്യം കണ്ടെത്തിയത്. പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയുള്‍പ്പെടെ മുൻകാല...

ട്രംപിനെയും കമലാ ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാത്തോലിക്ക വിഭാഗം വോട്ടര്‍മാര്‍ ആരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള...

യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്‌സ് ഹെൽപ്പ് ഡെസ്‌ക് നിലവിൽ വന്നു

സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസകാലത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ്ഡസ്ക് നിലവിൽ വന്നു. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും...

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി നഷ്ടപരിഹാരം

യുഎഇയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് ഒടുവില്‍ നഷ്ടപരിഹാരം ലഭിച്ചു. ഡെലിവറി ബോയിയായി ജോലിചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയായ ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്. 11.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. വിവധ ഘട്ടങ്ങളിലായി നടത്തിയ നിയമ പോരാട്ടത്തിൻ്റെ...
spot_img