കൂടലിൽ വ്യാജ പീഡന പരാതി നല്കിയ പെണ്‍കുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങള്‍ രംഗത്തെത്തി.പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നല് ആണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം കൂടല്‍ പോലീസ് സ്റ്റേഷനില്‍ നിർത്തുകയും മാനസികമായി തളർത്തുകയും ചെയ്തെന്നാണ് ആക്ഷേപം. പ്രാഥമികമായ ഒരു പരിശോധനയും ഇല്ലാതെ കുട്ടികളെ പോലീസ് സംഘം മാനസികമായി പീഡിപ്പിച്ചതായി രക്ഷിതാക്കള്‍ ആരോപിച്ചു. പരാതിക്കാരിയുടെ സഹപാഠിയായ പെണ്‍കുട്ടിയും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നതിന് പോലീസ് സമ്മതിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കും.സഹപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നല്‍കാനുണ്ടായ കാരണമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 11 പേർക്കെതിരേ പെണ്‍കുട്ടി പീഡനപരാതി നല്‍കാനുണ്ടായ സാഹചര്യമാണ് പോലീസ് സംഘം അന്വേഷിക്കുന്നത്.

