നാടൻ പാട്ടുമായി ഇന്നസൻ്റ് സിനിമയുടെ ലിറിക്കൽ വീഡിയോ സോംഗ് പുറത്തുവിട്ടു

അമ്പമ്പോ ..അഞ്ചനമണിക്കട്ടിലമ്മേ നല്ല പഞ്ഞണിത്തേർമെത്തമേ….വളരെ പ്രചാരം നേടിയിട്ടുള്ള ഒരു നാടൻ പാട്ടാണിത്.ഈ ഗാനം പുതിയ ഓർക്കസ്ട്രൈ യുടെ അകമ്പടിയോടെ എന്നാൽ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഈ ഗാനം ഇപ്പോൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രേഷ്മ രാഘവേന്ദ്രയും സംഘവും ഈ ഗാനം ആലപിച്ചിരിക്കുന്നു.ചിത്രത്തിൻ്റെ റിലീസ്സിനു മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ശീരാജ് ഏ.ഡി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അജയ് വാസുദേവ്, ജി.മാർത്താണ്ഡൻ ഡിക്സൺ പൊടുത്താസ് എന്നിവരാണ് ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -സർക്കാർ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.അദ്ദേഹത്തിൻ്റെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ സറ്റയറായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.നമ്മുടെ നിത്യ ജീവിതത്തിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് ഈ ചിത്രത്തിലുടനീളമുള്ളത്.അൽത്താഫ് സലിമാണ് വിനോദിനെ അവതരിപ്പിക്കുന്നത്.അൽത്താഫിൻ്റെ നൈസർഗ്ഗികമായ നർമ്മ സിദ്ദിയും ഈ കഥാപാത്രത്തിനും ഏറെ അനുയോജ്യമാകുന്നു. ,ജ്യോമോൻ ജ്യോതിറും ,അനാർക്കലി മരക്കാറും ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.: അസീസ് നെടുമങ്ങാട്,,റിയാസ് നർമ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥക്ക് ഷിഹാബ് കരുനാഗപ്പള്ളി, സർജി വിജയൻ, സതീഷ് തൻവി എന്നിവർ തിരക്കഥ രചിക്കുന്നു.വിനായക് ശശികുമാർ രചിച്ച എട്ടു ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.സംഗീതം – ജയ് സ്റ്റെല്ലർ..ഛായാഗ്രഹണം – നിഖിൽ എസ്. പ്രവീൺ.എഡിറ്റിംഗ്- റിയാസ്.കലാസംവിധാനം – മധു രാഘവൻമേക്കപ്പ് – സുധി ഗോപിനാഥ്.കോസ്റ്റ്യും – ഡിസൈസൻ- ഡോണ മറിയം ജോസഫ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുമി ലാൽ സുബ്രഹ്മണ്യൻപ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി ‘കൊച്ചി തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്ര ത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സെഞ്ചറി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.. വാഴൂർ ജോസ്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....