ലോകയിലെ കൗതുകം സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്

ചരിത്രം തിരുത്തിക്കുറിച്ച വിജയത്തിലേക്കു കുതിക്കുന്ന ലോക സിനിമയിൽ പ്രേക്ഷകരെ ഏറെ വശീകരിച്ച ഒരു കഥാപാതമുണ്ട്. -ഒരുപേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന് അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി നേടിയ ഒരു കഥാപാത്രമുണ്ട്.ഷിബിൻ . എസ്. രാഘവ് എന്നാണ് ഈ നടൻ്റെ പേര്.മലയാളിയും, തൃശൂർ സ്വദേശിയുമായ ഷിബിൻ ബോളിവുഡ് അടക്കം ഇൻഡ്യയിലെ പ്രമുഖനായ മോഡലാണ്.മോഡലിംഗിൽ നിന്നും ലോക സംവിധായകൻ ഡൊമിനിക്ക്. സി. അരുൺ ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല.അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു.ഈ നടൻ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. വൻ വിജയം നേടിയ മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ,പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് ഷിബിൻ അഭിനയിക്കുന്നത്.ലോകയിൽ സോഫയിൽ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കിൽ കാട്ടാളനിൽ സിംഹാസനത്തിക്കുകയാണ് ഈ നടനെ. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ഷിബിനു നൽകിയിരിക്കുന്നത്.ആൻ്റെണി വർഗീസ് (പെപ്പെ )നായകകുന്ന ഈ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ഇൻഡ്യൻ സ്കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണു ള്ളത്.മാർക്കോക്കു മുകളിൽ ആക്ഷൻ രംഗങ്ങളും, സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക. വൻ മുടക്കുമുതലിൽ അതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കുന്നു.ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുകവാഴൂർ ജോസ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....