രാഷ്ട്രപതിയിൽ നിന്ന് ഖേല്‍രത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും

മേജർ ധ്യാന് ചന്ദ് ഖേൽ രത്‌ന അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ജനുവരി 17 ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാകറും , ലോക ചെസ്സ് ചാമ്പ്യൻ ഡി. ഗുകേഷും അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവർക്കും രാജ്യം ഖേല്‍രത്‌ന നൽകി ആദരിച്ചു.കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ചൈനയിൽ നിന്നുള്ള ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് ഡി ഗുകേഷ് ലോക ചെസ്സ് ചാമ്പ്യനായി മാറിയത്. 2024 പാരിസ് ഒളിംപിക്സിലെ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ,എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും വെങ്കലം നേടിയ ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് മനു ഭാകര്‍.പാരിസ് ഒളിംപിക്സിൽ വെങ്കലം നേടിയ ഹർമൻപ്രീത് സിംഗ് ഇന്ത്യൻ നാഷണൽ ഹോക്കി ടീം ക്യാപ്റ്റൻ കൂടിയാണ്. 2024 ലെ പാരാലിമ്പിക്‌സിൽ സ്വർണം നേടിയ പ്രവീൺ കുമാർ , ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളിയും, 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണവും നേടിയിട്ടുണ്ട്.കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മന്ത്രി കിരണ്‍ റിജിജു , കായിക സെക്രട്ടറി സുജാത ചതുര്‍വേദി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...