നീറ്റ് പിജി 2025 ഫലംപ്രഖ്യാപിച്ചു

നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard(dot)edu(dot)in, nbe(dot)edu(dot)in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഔദ്യോഗിക അറിയിപ്പ് പ്രകാരം സെപ്റ്റംബർ 3-നാണ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്.2.42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് പിജി പരീക്ഷയെഴുതിയത്. ഓഗസ്റ്റ് 3-ന് 301 നഗരങ്ങളിലായി 1,052 ടെസ്റ്റ് സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഒരൊറ്റ ഷിഫ്റ്റില്‍ കമ്ബ്യൂട്ടർ അധിഷ്ഠിതമായി നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയാണിതെന്ന് എൻബിഇഎംഎസ് പുറത്തിറക്കിയ വാർത്താകുറിപ്പില്‍ പറയുന്നു

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....