കൊല്ലത്ത് സ്വകാര്യ പാരാമെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഉടമ ജീവനൊടുക്കി

അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി അമല്‍ ശങ്കറാണ് മരിച്ചത്.കൊല്ലം നഗരത്തില്‍ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയൻസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് അമല്‍ ശങ്കർ.അംഗീകാരമില്ലാത്ത കോഴ്സുകളുടെ പേരില്‍ പണം തട്ടിയെന്ന പരാതി സ്ഥാപനത്തിനെതിരെ ഉയർന്നിരുന്നു.വ്യാജ സർട്ടിഫിക്കറ്റുകള്‍ നല്‍കി കബളിപ്പിച്ചെന്ന വിദ്യാർത്ഥികളുടെ പരാതിയില്‍ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാളകത്തെ വീട്ടില്‍ അമല്‍ ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....