മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ന്

മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്നുണ്ടായേക്കും.പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയെച്ചൊല്ലിയാണ് കോണ്‍ഗ്രസിനുള്ളിലും ഘടകകക്ഷിയായ മുസ്ലിം ലീഗുമായും ചർച്ചകള്‍ തുടരുന്നത്. ചില മന്ത്രിമാർ തങ്ങള്‍ക്ക് അനുവദിച്ച വകുപ്പുകളില്‍ മാറ്റം ആവശ്യപ്പെട്ടതാണ് വിജ്ഞാപനം വൈകാൻ കാരണം.

കെ.സി. വേണുഗോപാല്‍ പക്ഷത്തുനിന്നുള്ള മന്ത്രി അനില്‍ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നല്‍കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസില്‍ ചർച്ചകള്‍ നടക്കുന്നത്. ആദ്യം ദേവസ്വം വകുപ്പിലേക്ക് പരിഗണിച്ചിരുന്ന കെ. മുരളീധരന് ഇതിന് പകരമായി ആരോഗ്യ വകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നല്‍കാൻ സാധ്യതയുണ്ട്.

ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും ലത്തീൻ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയാല്‍ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുനല്‍കൂ എന്ന കർശന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം.

ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തില്‍, നിയുക്ത മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദർശനം നടത്തി.സന്ദർശനത്തിന് ശേഷം ഫിഷറീസ് വകുപ്പിലെ തങ്ങളുടെ കൃത്യമായ നിലപാട് സഭ ആവർത്തിച്ചു. “കടലിനെ അറിയുന്ന, തീരദേശ ജനതയുടെ പ്രശ്നങ്ങള്‍ മനസ്സിലാകുന്ന ഒരാള്‍ തന്നെ ഫിഷറീസ് മന്ത്രിയായി വരണം” എന്ന് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.താൻ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും സന്ദർശനത്തില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം

Leave a Reply

spot_img

Related articles

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിക്കുന്നു.മന്ത്രിമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ആറ് പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമാകും.കോണ്‍ഗ്രസ് നിയമസഭാ...

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ട്; കെ.മുരളീധരൻ

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചെറിയ തർ ക്കങ്ങളുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ .ഫിഷറീസ്, ഉന്നതവിദ്യാഭ്യാസം എന്നീ വകു പ്പുകളിലാണ് പ്രധാനമായും തർക്കമുള്ളത്. അതുകൊണ്ടാണ് വിജ്ഞാപനം...

മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ

മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് പാലാ നിയുക്ത എംഎല്‍എ മാണി സി കാപ്പൻ. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടരവർഷം തനിക്കുമെന്നാണ് വ്യവസ്ഥയെന്നും അദ്ദേഹം...

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ വിജ്ഞാപനമായില്ല

തർക്കം കാരണം സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനം ആയില്ല.ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം...