ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്ത് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ

ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്ത് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി). സ്ഥിരംജോലികള്‍ക്കു പുറംകരാർ നല്‍കരുത്, അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 25, 26 തീയതികളിലാണു പണിമുടക്ക് നടത്തുന്നത്.നിലവില്‍ 2.30 ലക്ഷം ജീവനക്കാരുള്ള ബാങ്കില്‍ ഒന്നേകാല്‍ ലക്ഷം ജീവനക്കാരും കരാർജീവനക്കാരാണ്. ഹൗസ് കീപ്പിംഗ്, മെസഞ്ചർ, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളില്‍ വർഷങ്ങളായി സ്ഥിരംനിയമനങ്ങള്‍ നിർത്തിവച്ചിരിക്കുകയാണ്. ക്ലെറിക്കല്‍ വിഭാഗത്തില്‍പോലും നിയമനങ്ങള്‍ നാമമാത്രമാണ്. ഈ ഒഴിവുകളില്‍ ഉടനടി സ്ഥിരനിയമനം നടത്തണമെന്നും അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...