പഞ്ചാബി ഗായികയുടെ മൃതദേഹം ലുധിയാനയിലെ കനാലിൽ

പഞ്ചാബി ഗായികയുടെ മൃതദേഹം ലുധിയാനയിലെ കനാലിൽ.ലുധിയാനയിലെ ജമാല്പുർ സ്വദേശിയായ ഇന്ദർ കൗറിനെയാണു (29- യഷിന്ദർ കൗർ) മരിച്ചനിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ 13ന് വീട്ടിൽനിന്ന് കാറിൽ പുറത്തുപോയ ഇന്ദർ കൗറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് സുഖ്വീന്ദർ സിംഗ് എന്നയാൾ തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോയതായി ഇന്ദറിന്റെ സഹോദരൻ പരാതി നല്കി.സുഖ്വീന്ദർ സിംഗ് വിവാഹിതനാണെങ്കിലും, ഇന്ദർ കൗറിനെ വിവാഹം കഴിക്കാന് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് സുഖ്വീന്ദറിന്റെ പിതാവ് പ്രീതം സിംഗ്, സുഹൃത്ത് കരംജിത് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദർ വിദേശത്തേക്ക് കടന്നു.

Leave a Reply

spot_img

Related articles

ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്ത് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ

ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്ത് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി). സ്ഥിരംജോലികള്‍ക്കു പുറംകരാർ നല്‍കരുത്, അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍...

പേമ ഖണ്ഡു പദവിയില്‍ തുടരുന്നത് സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുന്നതാണെന്നു കോൺഗ്രസ്

പേമ ഖണ്ഡു പദവിയില്‍ തുടരുന്നത് സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുന്നതാണെന്നു കോൺഗ്രസ്.ആയിരത്തിലധികം കോടി രൂപയുടെ അഴിമതി ആരോപണങ്ങള്‍ക്കെതിരേ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അരുണാചല്‍ മുഖ്യമന്ത്രി...

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

തെരുവ് നായ വിഷയത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി.സംസ്ഥാന സർക്കാരുകളെ രൂക്ഷമായി കോടതി വിമർശിച്ചു.അലഞ്ഞുതിരിഞ്ഞ നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും നീക്കണം. ഇത് സംബന്ധിച്ച് മുമ്പ്...

ഇന്ധനവില വർദ്ധനവ്: ഡൽഹിയിൽ മെയ് 21 മുതൽ മൂന്ന് ദിവസത്തെ ഓട്ടോ, ടാക്സി പണിമുടക്ക്

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ കൊമേഴ്‌സ്യല്‍ വാഹന ഡ്രൈവര്‍മാരുടെ യൂണിയനുകള്‍ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. മെയ് 21...