പ്ലസ്ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം

സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതി തള്ളി.അപ്പീലുകളില്‍ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ചിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴവാങ്ങിയെന്നായിരുന്നു കേസ്.കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഹര്‍ജികള്‍ തള്ളിയത്. കേസില്‍ ഇതുവരെ 54 പേരുടെ മൊഴികളും ബെഞ്ച് പരിശോധിച്ചു. ഇതിന് ശേഷമാണ് നടപടി. കെ എം ഷാജി പണം വാങ്ങിയെന്ന് വ്യക്തമാക്കുന്ന മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെട്ടത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളല്ല കോടതിക്ക് വേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....