ഖമേനിയുടെ വധത്തില്‍ മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സോണിയ ഗാന്ധി

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തില്‍ മോദി സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാട് നിഷ്പക്ഷതയല്ലെന്നും മറിച്ച്‌ ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവര്‍ പറഞ്ഞു.ഇത് ഭാരതത്തിന്റെ വിദേശനയത്തിന്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച്‌ ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിനായി പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമ്പോള്‍, അന്താരാഷ്ട്ര ക്രമങ്ങള്‍ തകരുന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അസ്വസ്ഥജനകമായ മൗനം തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവനെ ലക്ഷ്യം വെച്ച്‌ കൊലപ്പെടുത്തുന്നത് സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ അപലപിക്കാനോ ഇറാന്റെ പരമാധികാര ലംഘനത്തെ ചോദ്യം ചെയ്യാനോ ഭാരത സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ഞെട്ടിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യം ഇസ്രായേല്‍-യുഎസ് ആക്രമണങ്ങളെ അവഗണിച്ച പ്രധാനമന്ത്രി, പിന്നീട് ഇറാന്റെ പ്രത്യാക്രമണങ്ങളെ മാത്രം അപലപിച്ചുവെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പരമാധികാരത്തെയോ അന്താരാഷ്ട്ര നിയമത്തെയോ പ്രതിരോധിക്കാന്‍ ഭാരതം തയ്യാറാകാത്തത് നമ്മുടെ വിദേശനയത്തിന്റെ വിശ്വാസ്യതയെ ബാധിക്കും.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ അനുസരിച്ച്‌ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം നിയമവിരുദ്ധമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...