123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.ശ്രീനാരായണ ഗുരു ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് സംഘടിപ്പിക്കുന്ന 123-ാമത് കുമരകം മത്സരവള്ളംകളിയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 14 ന് രാവിലെ 9.30-ന് ക്ലബ് മിനി ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ക്ലബ് പ്രസിഡന്റ് അഡ്വക്കേറ്റ് വി.പി. അശോകൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ് ആദ്യ സംഭാവന പി. വിജയൻ പുറത്തേച്ചിറയിൽനിന്ന് സ്വീകരിക്കും. ഓഗസ്റ്റ് 28-നാണ് കോട്ടത്തോട്ടിൽ വള്ളംകളി നടക്കുന്നത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ. വൈശാഖ്, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, എസ്.കെ.എം. ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യാ ഷിജോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് അലൻ കുര്യാക്കോസ് മാത്യു എന്നിവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എസ്. സലിമോൻ, സീമാ ദിലീപ്, കെ.ജി. ബിനു, ബാങ്ക് പ്രസിഡന്റുമാരായ കെ. കേശവൻ, പി.വി. എബ്രഹാം, കെ.ജെ. കുഞ്ഞുമോൻ, ക്ലബ് ജനറൽ സെക്രട്ടറി എസ്.ഡി. പ്രേംജി, ട്രഷറർ എസ്.വി. സുരേഷ്കുമാർ എന്നിവരും സംസാരിക്കും.

Leave a Reply

spot_img

Related articles

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ...

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട...

ലഹരിമരുന്ന് കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി.വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ...

അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്....