ലോകകപ്പ് 2026; ലോകത്തെ ഏറ്റവും വലിയ പോസ്റ്റർ തിരുവനനന്തപുരത്ത് അനാഛാദനം ചെയ്യും

ലോകകപ്പ് 2026 പ്രചാരണത്തിന്റെ ലോകത്തെ ഏറ്റവും വലിയ പോസ്റ്റർ തിരുവനനന്തപുരത്ത് അനാഛാദനം ചെയ്യുന്നു .വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഇന്ന് ചൊവ്വാഴ്ച വൈകീട്ട് 4 ന് തുടങ്ങുന്ന ചടങ്ങ് 6 വരെ നീളും.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പോസ്റ്ററിന് പതിനായിരം ചതുരശ്രയടി ആണ് വലിപ്പം. ലോകകപ്പിൽ കളത്തിലിറങ്ങുന്ന പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെ ദേശീയ പതാകയുമാണ് പോസ്റ്ററിലുള്ളത്.സോക്കർ ചെണ്ടമേളവും ബാന്റ് വാദ്യവും ഫുട്ബോൾ ഫ്രീസ്റ്റൈൽ അഭ്യാസ പ്രകടനവും അരങ്ങേറും. ജോ പോൾ അഞ്ചേരിയടക്കമുള്ള ഫുട്ബോൾ താരങ്ങൾ പങ്കെടുക്കും.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...